പുതിയ സോഷ്യൽ മീഡിയ നയം രൂപികരിച്ചു ഉത്തർപ്രദേശ് സർക്കാർ, സർക്കാരിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തികൊണ്ടു സോഷ്യൽ മീഡിയിൽ പോസ്റ്റ് ക്രിയേറ്റ് ചെയ്യുന്നവർക്ക് മാസം എട്ടുലക്ഷം രൂപ വരുമാനമായി നേടാം. ഈ നയത്തിന് യു പി സർക്കാർ മന്ത്രി സഭ അംഗീകാരം നൽകി. എക്സ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക്, യു ട്യൂബ് എന്നി സോഷ്യൽ മീഡിയകളിൽ കണ്ടന്റെ ക്രിയേറ്റേഴ്സിന്റെ ഫോളോവേഴ്‌സിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പണം നൽകുന്നത്,
സോഷ്യൽ മീഡിയിലെ ഫോളോഴ്സിനെ അനുസരിച്ചു വിവിധ വിഭാഗങ്ങളാക്കിയാണ് പരസ്യം നൽകുന്നത്, യൂട്യൂബ് അകൗണ്ടുകൾക്ക് 8 ലക്ഷം, 7 ലക്ഷം, 6 ലക്ഷം, നാലു ലക്ഷം എന്നിങ്ങെയാണ് നൽകുന്നത്. ഫേസ് ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം എന്നിവയിൽ പ്രതിമാസം അഞ്ചും, നാലും, മൂന്നും, രണ്ടു൦ ലക്ഷമാണ് അനുവദിക്കുന്നത്.
ഈ പദ്ധതി പ്രാവർത്തികമാക്കുന്നതിലൂടെ തൊഴിൽ സാദ്ധ്യതകൾ ഉണ്ടാകുമെന്നാണ് സർക്കാർ പറയുന്നത്. അതേസമയം രാജ്യ ദ്രോഹ കണ്ടന്റുകൾ ചെയ്യ്താൽ നടപടി ഉണ്ടാകുമെന്നും യു പി സർക്കാർ ഉന്നയിച്ചു.












