നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരക്ക് വധശിക്ഷ നല്‍കണമെന്ന് ആവര്‍ത്തിച്ച് സുധാകരന്റെ മക്കൾ അഖിലയും അതുല്യയും. കോടതിയെ മാത്രമേ തങ്ങൾക്കിപ്പോൾ വിശ്വാസമുള്ളൂ. കേസ് നീട്ടിക്കൊണ്ടു പോകാതെ എത്രയും പെട്ടന്ന് തീരുമാനമാനാമെടുക്കണം. അയാള്‍ പല കള്ളങ്ങളും പറയും. ബുദ്ധിപരമായിട്ടാണ് നീക്കം. അതൊന്നും ആരും വിശ്വസിക്കരുത്.
അമ്മയുടെ കേസില്‍ അഞ്ച് വര്‍ഷമായിട്ടും ഇതുവരെ വിധി വന്നിട്ടില്ല. അപ്പോഴേക്കും അച്ഛനും അമ്മുമ്മയും പോയി. കേസിന് എത്രയും പെട്ടന്ന് വിധി വന്നില്ലെങ്കിൽ അതിനിടെ അയാൾ വേറെ ആരെയെങ്കിലും കൊല്ലും. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നും അഖിലയും അതുല്യയും പറഞ്ഞു.
അതേസമയം, നെന്മാറ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെത്തു. പിഡിപിപി ആക്ട് പ്രകാരമാണ് കേസ്. പ്രതിഷേധക്കാര്‍ മതില്‍ തകര്‍ക്കുകയും ഗേറ്റ് അടര്‍ത്തി മാറ്റുകയും ചെയ്തിരുന്നു. ഒരു പോലീസുകാരന് പരുക്കേല്‍കുകയും ചെയ്തു.












