നീറ്റ് യു ജി പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപെട്ടു പട്‌ന എം യി സി ലെ മൂന്നു ഡോക്ടറുമാരെ കസ്റ്റഡിയിൽ എടുത്തു സി ബി ഐ. ഇപോൾ ഇവരെ ചോദ്യം ചെയ്യ്തു വരുകയാണ്, ഈ ഡോക്ടറുമാരുടെ മുറികൾ സീൽ ചെയ്യ്തു അവരുടെ ലാപ് ടോപ്പുകൾ, മൊബൈൽ ഫോണുകളും മറ്റും സി ബി ഐ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ സി ബി ഐ ഇതുവരെയും കസ്റ്റഡിയിൽ എടുത്ത ഈ ഡോക്ടറുമാരുടെ ഡീറ്റെയിൽസ് പുറത്തുവിട്ടട്ടില്ല.
നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച 40ലധികം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നിർണായക നീക്കം, ബിഹാറിലെ ഹസാരിബാഗിലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ട്രങ്കിൽ നിന്ന് നീറ്റ്-യുജി പേപ്പർ മോഷ്ടിച്ചെന്ന് ആരോപിച്ച് പങ്കജ് കുമാറിനെയും ഇയാളുടെ കൂട്ടാളി രാജു സിംഗിനെയും സിബിഐ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തത്
ഇന്ന് നീറ്റിൽ പുനഃപരീക്ഷയുണ്ടോ എന്നറിയാം സാധിയ്ക്കും, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഈ ഹർജി പരിഗണിക്കുക. ഹർജിയിൽ എൻ ടി എ, കേന്ദ്രം എന്നിവർ നൽകിയ സത്യവാങ്മൂലം കക്ഷികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. അതിനിടെ നീറ്റ് യു ജി കൗൺസിലിംഗിനായി നടപടി തുടങ്ങി. മെഡിക്കൽ സീറ്റുകൾ പോർട്ടലിൽ രേഖപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. നീറ്റ് കൗൺസിലിംഗ് ജൂലായ് മൂന്നാം വാരം തുടങ്ങുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.