News

നെടുമങ്ങാട് വാഹനാപകടം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരം നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ സംഭവത്തിൽ ഡ്രൈവർ അരുൾ രാജിന്റെ ലൈസൻസും ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. കാട്ടാക്കടയിൽ നിന്ന് മൂന്നാറിലേക്ക് പോയ ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്. ബസില്‍ 49 യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകട സമയത്ത് ബസിൽ ഉണ്ടായിരുന്ന 49 പേരിൽ 44 പേർക്കും പരുക്കേറ്റു.

അലക്ഷ്യമായി വാഹനമോടിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിനെതിരായ വകുപ്പുകൾ ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുകയാണ്. അമിതവേഗത്തിൽ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു മറിഞ്ഞു എന്നാണ് അരുൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

Most Popular

To Top