News

പി പി ദിവ്യയെ കസ്റ്റഡയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നത്, നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പി പി ദിവ്യയെ കസ്റ്റഡയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നതാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് മഞ്ജുഷ പ്രതികരിച്ചു. പി പി ദിവ്യയുടെ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ ആണ് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ പി പി ദിവ്യ ഒളിവിൽ ആയിരുന്നു.

കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് ദിവ്യയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു.

Most Popular

To Top