News

നവീൻ ബാബുവിന്റെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് ഭാര്യ മഞ്ജുഷ

നവീൻ ബാബുവിന്റെ ആത്മഹത്യ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കേസിൽ പ്രതിയായ പിപി ദിവ്യ, കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ എന്നിവരുടെ കോൾരേഖകൾ സംരക്ഷിക്കാൻ ബിഎസ്എൻഎൽ, വോഡഫോൺ ഇന്ത്യ എന്നിവരോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ കോടതിയെ സമീപിച്ചു.

കളക്ടർ ഈ കേസിലെ നിർണായക സാക്ഷിയാണ് ,എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ തനിക്ക് അടുത്ത പരിചയമുണ്ടായിരുന്ന ദിവ്യ യെ സഹായിക്കുന്നതിനു വേണ്ടിയാണ് കളക്ടർ മൊഴി മാറ്റിയതെന്നും മഞ്ജുഷ കോടതിയെ അറിയിച്ചു. കലക്ടറും ,പ്രതിയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുകൊണ്ടുവരാൻ കോൾ ഡാറ്റ രേഖകൾക്ക് പ്രാധാന്യമുണ്ടെന്ന് മഞ്ജുഷയുടെ അഭിഭാഷക പി എം സജിത പറഞ്ഞു.

Most Popular

To Top