എഡിഎം നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയം കെ കെ രമ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല വലിയ ഗൂഢാലോചന ഇതിനകത്ത് നടന്നിട്ടുണ്ടെന്നും എംഎൽഎ കെകെ രമ പറഞ്ഞു.
എഡിഎം നവീന്‍ ബാബുവിന്റെ മരണ ശേഷം ഒളിവിൽ പോയ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരഗണിക്കുന്ന പശ്ചാത്തലത്തിലാണ് കെ.കെ രമയുടെ ആരോപണം. ടിപി കേസടക്കം വാദിച്ച അഡ്വക്കേറ്റ് വിശ്വനാണ് ദിവ്യയുടെ കേസും വാദിക്കുന്നത്. മരണം ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. എന്നാൽ അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമർശത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഐഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെ. കെ രമ വിമർശിച്ചു.
കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ ഒരു തുടര്‍ച്ചയാണിത്. നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കണം എന്നും കെകെ രമ പറഞ്ഞു.
