News

നവീൻ ബാബുവിന്റെ മരണം: സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ടയെന്ന് സിപിഎം നേതാവ് പി ജയരാജൻ

എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ടയെന്ന് സിപിഎം നേതാവ് പി ജയരാജൻ. പിപി ദിവ്യക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ മാദ്ധ്യമങ്ങൾ സിപിമ്മിനെ വിമർശിക്കാനുള്ള ആയുധമാക്കി ഇത് മാറ്റുകയാണെന്നും അദ്ദേഹം വിമർശിച്ച.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സിപിഎമ്മിനെതിരായി ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം ഇങ്ങനനെ പറഞ്ഞത്.

ദിവ്യക്കെതിരെ കേസെടുക്കുന്നതിൽ പിണറായി സർക്കാർ തടസം നിന്നിട്ടില്ല. എന്നാൽ സിപിഎമ്മിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ഇത് സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കാൻ ശ്രമിക്കേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാകളക്ടറുടെ മൊഴിയെടുത്തിരുന്നു.

 

Most Popular

To Top