മരണപ്പെട്ട കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച വിധി പറയും.
കേരള പോലീസിൻ്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സത്യാവസ്ഥ പുറത്തുവരണമെങ്കിൽ മറ്റൊരു അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ കെ ആണ് അഭിഭാഷകൻ മുഖേന ഹർജി സമർപ്പിച്ചത്. നവീൻ ബാബു ജീവനൊടുക്കാൻ സാധ്യതയില്ലെന്നും മൃതദേഹത്തിൽ കണ്ട രക്തക്കറ അടക്കമുള്ള കാര്യങ്ങൾ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായും ഹർജിയിൽ പറയുന്നു. എന്നാൽ സിബിഐയുടെ ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത്.
