Politics

നാമനിർദ്ദേശ പത്രികയിൽ തന്റെ ആസ്തി വെളിപ്പെടുത്തി പ്രധാനമന്ത്രി

ലോക് സഭ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉത്തര്‍പ്രദേശിയിലെ വാരാണസിയിലാണ് നരേന്ദ്രമോദി നാമനിർദേശ പത്രിക സമർപ്പിച്ചത്. തന്റെ ആസ്തി വിവരങ്ങളും പ്രധാനമന്ത്രി നാമനിർദ്ദേശ പത്രികയിൽ സമർപ്പിച്ചിട്ടുണ്ട്. തനിക്ക് ഏകദേശം 3.02 കോടിയുടെ ആസ്തിയുണ്ടെന്നാണ്സ ത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. മത്സരാർത്ഥികളുടെ ആസ്തി വിവരങ്ങൾ നാമനിർദ്ദേശ പത്രികയിൽ കാണിക്കേണ്ടതായുണ്ട്.

തന്റെ വിദ്യാഭ്യാസ യോഗ്യതയും പ്രധാനമന്ത്രി നാമനിർദ്ദേശ പത്രികയിൽ കാണിച്ചിട്ടുണ്ട്. 1978-ല്‍ ദില്ലി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും താൻ നേടിയിട്ടുണ്ട് എന്നാണ് മോദി പറയുന്നത്. ഇത് കൂടാതെ സ്വത്ത് വിവരമായി തന്റെ കൈയില്‍ 52,920 രൂപയാണ് ഉള്ളതെന്നും സ്വന്തമായി വീടോ കാറോ ഇല്ല എന്നും പറയുന്നു.

80,304 രൂപ എസ്.ബി.ഐയുടെ ഗാന്ധിനഗർ, വാരാണസി ശാഖകളിലെ അക്കൗണ്ടുകളില്‍ ഉണ്ട്. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 9.12 ലക്ഷം രൂപയുമുണ്ട്. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങളും തന്റെ കൈവശമുണ്ടെന്ന് നാമനിർദ്ദേശ പത്രികയിൽ മോദി പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top