സെപ്റ്റംബർ 21 നെ നടക്കുന്ന ശ്രീലങ്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ എസ് എൽ പി പി സ്ഥാനാർത്ഥിയായി രാജ പക്സ് കുടുംബത്തിലെ അംഗമായ നമൽ പക്‌സ മത്സരിക്കുന്നു, മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സയുടെ മകൻ ആണ് നമൽ , ഇതോടെ നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ എസ്‍.എൽ.പി.പി പിന്തുണക്കാനുള്ള സാധ്യതയും കുറഞ്ഞു
എസ്.എൽ.പി.പി ജനെറൽ സെക്രട്ടറി സാഗര കാരിയവാസം ബുധനാഴ്ച രാവിലെയാണ് നമലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. നമൽ, വിക്രമസിംഗെ എന്നിവരെ കൂടാതെ, പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ, ജെ.വി.പി. നേതാവ് അരുണ കുമാര ദിസനായകെ, മുൻ സേനാമേധാവി ശരത് ഫൊൺസെക എന്നിവരും മത്സരിക്കുന്നുണ്ട്.












