ഉത്തേജക മരുന്ന് പരിശോധനയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി ഹാജരാകാത്തതിന് പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരവും ഹരിയാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്. 14 ദിവസത്തിനുള്ളിൽ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു നോട്ടീസ് വിനേഷ് ഫോഗട്ടിന് ലഭിക്കുന്നത്. സെപ്റ്റംബര്‍ 9 ന് സോനിപ്പത്തിലെ വീട്ടില്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറാണെന്ന് വിനേഷ് ഫോഗട്ട് അറിയിച്ചിരുന്നെന്നും എന്നാല്‍ ആ സമയം വീട്ടിലുണ്ടായിരുന്നില്ലെന്നുമാണ് നാഡ പറയുന്നത്. നേരത്തെ പാരീസ് ഒളിമ്പിക്സിലെ മെഡൽ നഷ്ടത്തിന് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തിയിൽ നിന്നും വിരമിച്ചിരുന്നു.
