പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇന്ന് നിശബ്ദ പ്രചാരണം. ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്ന് സ്ഥാനാർത്ഥികളുടെയും ലക്ഷ്യം. പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് പാർട്ടി പ്രവര്‍ത്തകരെല്ലാം.
പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. കോൺഗ്രസ് നിന്നുവന്ന പി സരിനെ മികച്ച രീതിയിലാണ് പാർട്ടി പാലക്കാടിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. വൻ ആവേശത്തിലാണ് കോൺഗ്രസ്സ്. സന്ദീപ് വാര്യരുടെ സസ്പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.
അതേസമയം LDF UDF അസംതൃപ്തരുടെ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. കൊട്ടിക്കലാശം ഇതിനുള്ള തെളിവായെന്നും അദ്ദേഹം വ്യക്തമാക്കി.
