News

ന്യുനപക്ഷ സംരക്ഷണം സി പി എം ന്റെയും, ഇടത്പക്ഷ പ്രസ്ഥാനങ്ങളുടെയും അജണ്ട ;പാർട്ടിസംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 

ന്യുനപക്ഷ സംരക്ഷണം സി പി എം ന്റെയും, ഇടത്പക്ഷ പ്രസ്ഥാനങ്ങളുടെയും അജണ്ട എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ബി ജെ പി ഇത് പ്രീണനം ആണെന്ന് പറഞ്ഞു കേരളത്തിൽ ഹിന്ദുക്കൾക്കിടയിൽ ഒരു തെറ്റായ ധാരണ ഒരുക്കുകയാണ്, കേരളത്തിൽ ബി ജെ പി അകൗണ്ട് തുറന്നത് ഗൗരവമുള്ള പ്രശ്നം തന്നെയാണ്. ബി ജെ പി തൃശൂരിൽ ജയിക്കാൻ കാരണക്കാർ കോൺഗ്രെസ്സുകാർ ആണ് എന്നും എം വി ഗോവിന്ദൻ പറയുന്നു

കേരളത്തിൽ ഒരിക്കലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ നോക്കിയല്ല ജനങ്ങൾ വോട്ട് ചെയ്യ്തത്, ബിജെപിക്ക് ബദലാകാന്‍ സാധിക്കുന്നത് കോണ്‍ഗ്രസിനാണെന്ന ധാരണ കേരളത്തിലെ മതനിരപേക്ഷ ഉള്ളടക്കമുള്ളവരെയും ന്യൂനപക്ഷങ്ങളെയും സ്വാധീനിച്ചു എന്നും പറയുന്നു.

വര്‍ഗീയത പറഞ്ഞ് ബിജെപിക്ക് അല്‍പ്പസ്വല്‍പ്പം മുന്നേറാന്‍ കഴിഞ്ഞു. ഇത് ഗൗരവത്തില്‍ കാണണം. കോണ്‍ഗ്രസ് ശരിയായ നിലപാട് സ്വീകരിക്കുകയും സംഘടനാ ഉള്‍ക്കരുത്തില്ലായ്മ പരിഹരിക്കുകയും ചെയ്തിരുന്നെങ്കില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരില്ലായിരുന്നുഎന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Most Popular

To Top