പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തിൽ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലന്നും നഗരസഭാപരിധിയില്‍ വോട്ടുകുറഞ്ഞിട്ടില്ലന്നും സി കൃഷ്ണകുമാർ. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ ബി.ജെ.പിയില്‍ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കിയത്.
തന്നേക്കാള്‍ കഴിവുള്ള നിരവധിപേർ ഈ പാര്‍ട്ടിയിലുണ്ട്. പക്ഷേ സ്ഥാനാര്‍ഥിയാകണമെന്ന് സംസ്ഥാന ഘടകവും കേന്ദ്രനേതൃത്വവും നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു സാധാരണ പ്രവർത്തകൻ എന്ന നിൽ നിലയിൽ ഞാൻ അനുസരിച്ചു. കൗണ്‍സിലര്‍മാരെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരെയും ഏല്പിച്ച ഉത്തരവാദിത്തം കൃത്യമായി അവര്‍ നിര്‍വഹിച്ചിട്ടുണ്ട്. നഗരസഭാ പരിധിയില്‍ ഒരുശതമാനം പോലും വോട്ട് കുറഞ്ഞല്ല അഭ്വുഹങ്ങൾ പ്രചരിപ്പിക്കുന്നതായും കൃഷ്ണകുമാർ പറഞ്ഞു.
