മുനമ്പം വഖഫ് ഭൂമി കേസ് പരിഗണിക്കുന്നത് ട്രൈബ്യൂണൽ ഡിസംബർ ആറിലേക്ക് മാറ്റി. പ്രശ്നവുമായി ബന്ധപ്പെട്ട് സംസ്ഥാന വഖഫ് ബോർഡ് നടപടിക്കെതിരെ ഫാറൂഖ് കോളജ് മാനേജ് മെന്റ് നൽകിയ രണ്ട് അപ്പീലുകളാണ് കൂടുതൽ രേഖകളും മറ്റും ഹാജരാക്കാനായി അടുത്ത മാസത്തേക്ക് മാറ്റിയത്.
കൈമാറിയത് വഖഫ് ഭൂമി ആണെന്നാണ് സിദ്ദിഖ് സേട്ടിന്റെ കുടുംബത്തിന്റെ വാദം. വഖഫ് ഭൂമി ആണെന്ന് തെളിയിക്കുന്നതിന്റെ രേഖകളുൾപ്പെടെ ഹാജരാക്കുമെന്ന് വഖഫ് സമിതിയും അറിയിച്ചു.
വഖഫ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുനമ്പത്തെ സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വൈകുന്നേരം നാല് മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച നടക്കുക. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സമരക്കാര്‍ വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്.
