ബംഗ്ലാദേശിൽ നടക്കുന്ന കൂട്ടക്കൊലയ്ക്കും ന്യൂനപക്ഷ അതിക്രമങ്ങൾക്കും കാരണം മുഹമ്മദ് യൂനുസ് ആണെന്നു കുറ്റപ്പെടുത്തി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂയോര്‍ക്കില്‍ അവാമി ലീഗുമായി ബന്ധപ്പെട്ട പരിപാടിയിയെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് വിമര്‍ശനം.
ഇന്ന് എനിക്കെതിരെ കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ഥി നേതാക്കളുമായി ചേര്‍ന്ന് സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്ത പദ്ധതി വഴി കൂട്ടക്കൊലകള്‍ നടത്തുന്നത് മുഹമ്മദ് യൂനുസ് ആണ്. ക്ഷേത്രങ്ങൾ, പള്ളികൾ, മതസംഘടനയായ ഇസ്‌കോൺ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾക്ക് ബംഗ്ലാദേശിലെ ഇടക്കാല ഗവൺമെൻ്റിൻ്റെ തലവനായ യൂനസിനെ അവർ വിമർശിച്ചു.
