News

ഒറ്റ രാത്രികൊണ്ട് അക്കൗണ്ടിലെത്തിയത് 2,261 കോടി രൂപ, എന്താണെന്നറിയാതെ അന്തിച്ച് സാജു

പ്രവാസിയായ സാജുവിന്റെ അക്കൗണ്ടിലേക്ക് ഒറ്റരാത്രി കൊണ്ടെത്തിയത് 2,261 കോടി രൂപ. തൊടുപുഴ വെങ്ങല്ലൂർ പുളിക്കല്‍ സ്വദേശി അഡ്വ.സാജു ഹമീദിന്റ ദുബായ് ഇസ്ലാമിക് ബാങ്കിലുള്ള (ഡി.ഐ.ബി) അക്കൗണ്ടിലേക്കാണ് ഇത്തരത്തിൽ വലിയ ഒരു തുക ക്രെഡിറ്റ് ആയിരിക്കുന്നത്. ദുബായിൽ ബിസിനെസ്സ് ആണ് സാജുവിന്. സാജുവിന്റെ അക്കൗണ്ടിലേക്ക് ഒന്നര മാസം മുമ്ബാണ് 100 കോടി യു.എ.ഇ ദിർഹം ക്രെഡിറ്റാകുന്നത്. ഇത് ബാങ്കിന് സംഭവിച്ച സാങ്കേതിക പിഴവായിരിക്കുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ ബാങ്ക് തന്നെ ഈ പണം തിരിച്ചെടുക്കും എന്നുമാണ് ഇദ്ദേഹം കരുതിയിരുന്നത്.

എന്നാൽ ഇത്രയും കാലം കഴിഞ്ഞിട്ടും ബാങ്ക് ഈ പണം സാജുവിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിട്ടില്ല. ഇതോടെ ബാങ്കിനെ സമീപിക്കാൻ ഒരുങ്ങുകയാണ് സാജു ഇപ്പോൾ. ദുബായിൽ സാജു ഉള്ള സമയത്ത് ആണ് തന്റെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയിരിക്കുന്ന വിവരം സാജുവിന്റെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ ഇതിനു ശേഷം സാജു നാട്ടിൽ എത്തിയിട്ട് ഒരു മാസത്തിൽ ഏറെയായി. എന്നാൽ ഇത്രനാൾ ആയിട്ടും പണം ബാങ്ക് തിരിച്ച് പിടിക്കാതിരുന്നത് ഇപ്പോൾ ആണ് സാജു ശ്രദ്ധിച്ചത്.

ഈ അക്കൗണ്ടിൽ നിലവിൽ സാജുവിന് പണം ഒന്നുമില്ലായിരുന്നു. ദുബായിൽ തന്നെയുള്ള മറ്റൊരു ബാങ്ക് വഴിയായിരുന്നു സാജു ട്രാൻസാക്ഷൻ നടത്തി വന്നിരുന്നത്. എന്നാൽ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനോട് ഈ കാര്യം അറിയിച്ചപ്പോൾ ഇത്തരത്തിൽ ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകളിൽ ഇത് പോലെ പണം തെറ്റി വരാറുണ്ട് എന്നും കുറച്ച് ദിവസത്തിനുള്ളിൽ തന്നെ ബാങ്ക് ആ പണം തിരിച്ച് പിടിക്കുമെന്നുമാണ് സുഹൃത്ത് പറഞ്ഞത്. എന്നാൽ ഇത് ഇപ്പോൾ ഒന്നര മാസമായിട്ടും പണം ബാങ്ക് തിരിച്ച് പിടിച്ചിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top