News

‘ഡയറി ഓഫ് മണിപ്പൂർ’, ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് മൊണാലിസ

‘ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് മൊണാലിസ. പ്രശസ്ത സംവിധായകൻ സനോജ് മിശ്രയുടെ ചിത്രമാണ് ‘ഡയറി ഓഫ് മണിപ്പൂർ’. മദ്ധ്യപ്രദേശിലെ ഖർഗോണിലുള്ള മൊണാലിസയുടെ വീട്ടിൽ എത്തിയാണ് സംവിധായകൻ ആദ്യ സിനിമയുടെ കരാർ ഒപ്പുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിട്ടുണ്ട്.

ചിത്രത്തിലെ മൊണാലിസയുടെ വേഷം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സിനിമയിൽ കരസേനാ ഉദ്യോഗസ്ഥന്റെ മകളായാണ് പെൺകുട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൻറെ ബജറ്റ് വരുന്നത് 20 കോടിയാണ്. പ്രയാ​ഗ്‍രാജിലെ മഹാകുംഭമേളയ്‌ക്കിടെയാണ് മൊണാലിസ ബോൺസ്ലെ സോഷ്യൽ മീഡിയയിലൂടെ വൈറലാവുന്നത്. മാല വിൽപ്പനയ്‌ക്കായാണ് മൊണാലിസയും കുടുംബവും പ്രയാ​ഗ്‍രാജിൽ എത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരിയും നീലക്കണ്ണുകളും ഏതോ വ്ലോ​ഗറുടെ ക്യാമറയിൽ പതിഞ്ഞു. ഇതോടെ മൊണാലിസ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയായിരുന്നു.

Most Popular

To Top