ചലച്ചിത്ര താര സംഘടനായ അമ്മയുടെ പ്രിസിഡന്റ് ആയി വീണ്ടും നടൻ മോഹൻലാൽ. ഇത് താരത്തിന്റെ മൂന്നാം ഊഴമാണ്, എന്നാൽ ജനറൽ സെക്ക്രട്ടറി മുൻപ് ഇടവേള ബാബു ആയിരുന്നു, എന്നാൽ സെക്രട്ടറി സ്ഥാനം ആർക്ക് എന്നുള്ള ചോദ്യമാണ് പ്രേഷകരുടെ ഇടയിൽ ചോദ്യം ഉയരുന്നത്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തെരെഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും.
ഈ സംഘടനയിൽ 506 അംഗങ്ങളാണ് വോട്ടിങ് അവകാശമുള്ളവർ. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. മുൻപ് നടൻ ഇടവേള ബാബു തന്നെ പറഞ്ഞിരുന്നു താൻ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുകയാണ് എന്ന്. 1994 മുതൽ ആയിരുന്നു അമ്മ സംഘടനയുടെ തുടക്കം. ഇടവേള ബാബുവിന്റെ ജനറൽ സ്ക്രെട്ടറി സ്ഥാനത്തേക്ക് നാമനിർദേശം നല്കിയിരിക്കുന്നത് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ, മണിയൻ പിള്ള രാജു എന്നിവരായിരുന്നു മുൻപ് എത്തിയിരുന്നത്, ഇപ്പോൾ ഈ സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജുപിള്ള, ജയൻ ചേർത്തല എന്നിവരാണ്
