ജനസംഖ്യ നിയന്ത്രണം ആവശ്യമില്ലെന്ന മോഹന്‍ ഭഗവതിന്റെ നിലപാടിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികള്‍ എങ്കിലും ഉണ്ടായിരിക്കണമെന്നും ജനസംഖ്യ 2.1 എന്ന ഫെര്‍ട്ടിലിറ്റി നിരക്കിലും താഴെയാകുന്നത് വംശനാശത്തിന്റെ ലക്ഷണമായാണ് ആധുനിക ജനസംഖ്യ പഠനങ്ങള്‍ വിലയിരുത്തുന്നതെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്.
നാഗ്പൂരില്‍ നടന്ന ‘കാതലെ കുല്‍ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇത് പറഞ്ഞത്. എന്നാൽ എന്നാല്‍ വികസിത ഭാരതത്തിന് ജനസംഖ്യ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു. പ്രധാനമന്ത്രി പറയുന്നതാണോ ആര്‍എസ്എസ് സര്‍ സംഘചാലക് പറയുന്നതാണോ ശരിയായ നിലപാടെന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.
