News

മോദിയുടെ റഷ്യൻ സന്ദർശനം വെറുതെയല്ല; നിർണ്ണായക നയതന്ത്ര നീക്കം 

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനം  നിർണ്ണായക നയതന്ത്ര നീക്കത്തോടെ, റഷ്യൻ സൈന്യത്തിലെ അനധികൃതമായ റിക്രൂട്ട് ചെയ്യ്ത ഇന്ത്യക്കാരെ മോചിപ്പിക്കാൻ തീരുമാനമായി. കഴിഞ്ഞ ദിവസം രാത്രി വ്‌ളാഡിമിര്‍ പുടിനൊപ്പം അത്താഴ വിരുന്നിലുള്ള ചർച്ചയിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. നേരത്തെ രണ്ട് ഇന്ത്യക്കാര്‍ റഷ്യന്‍-യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടിരുന്നു. റഷ്യന്‍ സൈന്യത്തിനൊപ്പം നിരവധി ഇന്ത്യക്കാരുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോദി മൂന്നാം തവണയും മന്ത്രിയായി സ്ഥാനം എടുത്തതിനു ശേഷം രണ്ടു ദിവസത്തെ റഷ്യൻ സന്ദര്ശനത്തിനാണ് മോസ്‌കോയിലെത്തിയത്, ഇപ്പോൾ അദ്ദേഹത്തിന്റെ ഈ സന്ദശനം ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ഒരു തീരുമാനം തന്നെ നേടിയെടുത്തു,  മലയാളികള്‍ ഉള്‍പ്പെടെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യപ്പെട്ട് റഷ്യയിലെത്തി യുദ്ധമുഖത്ത് പെട്ടുപോയ ഇന്ത്യക്കാര്‍ ഇരുപതിലേറെയാണ്. ഇവരെല്ലാം തന്നെ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്യപ്പെട്ട് റഷ്യയിലെത്തിയവരാണ്.ഇങ്ങനെ യുദ്ധമുഖത്തെ കുടുങ്ങിപോയവരുടെ വീഡിയോ ഈ വര്ഷം തന്നെ പുറത്തുവന്നിരുന്നു

 

Most Popular

To Top