News

ക്വാഡ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേയ്ക്ക് തിരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേയ്ക്ക് തിരിച്ചു.  ക്വാഡ്, യുഎന്‍ ഉച്ചകോടികളില്‍ പങ്കെടുക്കാനാണ് മോദി യുഎസിലേയ്ക്ക് തിരിച്ചത് . നിർണായക ചർച്ചകളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും. പ്രസിഡന്റ് ബൈഡന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. നാളെ ന്യൂയോര്‍ക്കിലെത്തുന്ന പ്രധാനമന്ത്രി ലോങ് ഐലന്റില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും.

ഈ മാസം 23 വരെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ക്വാഡിൽ അംഗങ്ങളായിട്ടുള്ളത്.

Most Popular

To Top