ലോകസഭാ തെരെഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും ജയിച്ച എൻ ഡി എ അധികാരത്തിൽ എത്തിയാൽ മോദി സർക്കാരിന്റെ സത്യ പ്രതിജ്ഞ കർത്തവ്യ പഥിൽ നടത്താൻ ആലോചന, ജൂൺ 9 നോ, 10 നോ സത്യ പ്രതിജ്ഞ നടന്നേക്കും എന്നാണ് ഉദ്യോഗസ്ഥര്ക്ക് ലഭിച്ച സൂചന.ഈ സത്യ പ്രതിജ്ഞ ചടങ്ങിൽ 8000 ലധികം പേര് പങ്കെടുപ്പിക്കൻ ആലോചനയിലുണ്ട്. ഇതിൻെറ തത്സമയ സംപ്രേഷണത്തിനായി ദൂരദർശൻ 100 ക്യമറകൾ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രസാര്‍ഭാരതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എല്ലാ തയ്യാറെടുപ്പുകളും സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കുമെന്ന് പ്രസാര്‍ ഭാരതി സിഇഒ ഗൗവ് ദ്വിവേദി പറഞ്ഞു.ജൂണ്‍ പത്തിന് മോദി അധികാരമേറ്റേക്കുമെന്ന് എന്‍സിപി നിര്‍വാഹക സമിതി യോഗത്തില്‍ അജിത് പവാര്‍ പറഞ്ഞു. രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലെ പ്രധാനപാതയാണ് കര്‍ത്ത വ്യപഥ്. 2022ലാണ് രാജ് പഥിന്‍റെ പേര് മാറ്റി കര്‍ത്തവ്യ പഥ് എന്നാക്കിയത്.
