പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെയ്യ്തതുപോലെ പെരുമാറരുതെന്ന് എൻ ഡി എ എം പി മാർക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരു ഉപദേശം നൽകി. ഇന്ന് രാവിലെ ചേർന്ന് എൻ ഡി എ എം പി മാരുടെ പാർലമെന്ററി യോഗത്തിലാണ് ഇങ്ങനൊരു ഉപദേശം മന്ത്രി നൽകിയത്. പ്രതിപക്ഷ നേതാവായതിനു ശേഷം രാഹുൽ ഗാന്ധി ബി ജെ പി ക്കെതിരെ നടത്തിയ പരാമർശമാണ് മന്ത്രി ഇങ്ങനൊരു ഉപദേശം നൽകാനുള്ള കാരണം.
ഹിന്ദുക്കൾ എന്ന നടിക്കുന്ന ചില ആളുകൾ സദാസമയം ഹിംസയും, അക്രമവും കാണിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. എന്നാൽ രാഹുലിന്റെ ഈ പരാമർശത്തിൽ വൻ പ്രതിഷേധം ബി ജെ പി നടത്തുകയും ചെയ്യ്തു. അതിനു ശേഷം ഇത് സഭ രേഖകളിൽ നിന്നും നീക്കം ചെയ്യുകയാണ് ചെയ്യ്തു ,
ലോക്സഭയിൽ രാഹുൽ ഗാന്ധി ചെയ്യ്തതുപോലെ പെരുമാറരുത്, പാര്ലമെന്ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും പഠിക്കണം എന്നും പ്രധാന മന്ത്രി പറഞ്ഞു.












