കട്ടപ്പനയിൽ നിക്ഷേപ തുക കിട്ടാത്തതിൽ ആത്മഹത്യ ചെയ്ത സാബുവിനെ അധിക്ഷേപിച്ച് എം.എം മണി എംൽഎ. സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും സാബുവിന്റെ മരണത്തിൽ വി.ആർ സജിക്കോ സിപിഎമ്മിനോ ഒരു ഉത്തരവാദവുമില്ലെന്നും എം എം മണി പറഞ്ഞു.
സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും ദുഃഖത്തിൽ പങ്കുചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാബു ആത്മഹത്യ ചെയ്തതിൻറെ പാപഭാരം എൽഡിഎഫിന്റെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട. ഇതൊന്നു കാണിച്ചു ആരും ഭയപെടുത്തണ്ട മണി പറഞ്ഞു. കട്ടപ്പനയിൽ സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാബുവിനെ ബാങ്ക് മുൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മുൻ ഏരിയാ സെക്രട്ടറിയുമായ വി.ആർ സജിയുമായുള്ള സംഭാഷണത്തിൽ സാബുവിനെ ഭീക്ഷണിപെടുത്തുന്ന സന്ദേശമാണ് പുറത്തുവന്നത്. സംഭവുമായി ബന്ധപ്പെട്ട് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവരെ സസ്‌പെൻഡ്
ചെയ്തിരുന്നു.
