News

രാജി വെക്കണോ എന്ന് തീരുമാനിക്കുന്നത് എം എൽ  എ മുകേഷ്;  ഒരു പ്രമാണിയയെയും സർക്കാർ സംരക്ഷക്കില്ല, എം കെ ശശീന്ദ്രൻ 

ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ല എന്ന് മന്ത്രി എം കെ ശശീന്ദ്രൻ, എം എൽ  എ സ്ഥാനം രാജിവെക്കണോ എന്ന് തീരുമാനിക്കുന്നത് മുകേഷ്, നിർമാതാവ് രഞ്ജിത്തിനെതിരെ കേസെടുത്തത് സർക്കാർ മുഖേന, ഒരു പ്രമാണിയെയും സംരക്ഷിക്കില്ല സർക്കാർ .അങ്ങനൊരു കീഴ്വഴക്കം കേരളത്തിനില്ല എന്നും മന്ത്രി പറഞ്ഞു.

മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണം നേരിടുന്ന എംഎൽഎമാർ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നാണ് സിപിഎം നിലപാട്.  കാരണം  പ്രതിപക്ഷ എംഎൽഎമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി പി എം വിശദീകരിക്കുന്നത്.

മിനു എന്ന നടി മുകേഷിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് മുകേഷിന്‍റെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയത്. നടിക്ക്  മുൻപ് കാസ്റ്റിംഗ് ഡയറക്ടർ ആയ ടെസ് ജോസഫ് 2018ൽ ഉയർത്തിയ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുകേഷിനെതിരെ ഉയർന്നുവന്നത്. അന്ന് ഉന്നയിച്ച ആരോപണത്തിൽ അവർ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്

Most Popular

To Top