News

കണക്ക് കൂട്ടിയത് പിഴച്ചു ; 20+20=20!! എസ്എസ്എൽസി മാർക്ക് കൂട്ടിയതിൽ വീണ്ടും പിഴവ്

കണ്ണൂർ‌ : എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് കണക്ക് കൂട്ടിയതിൽ തെറ്റ് പറ്റിയതായി പരാതി. കണ്ണൂർ കണ്ണപ്പുരത്ത് വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസിലാണ് ​ഗുരുതര പിഴവ്. 20+20=20 എന്നാണ് ഉത്തരക്കടലാസിൽ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തിൽ‌ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നൽ‌കി.

ഗ്രേസ് മാർക്കോട് കൂടി ഫുൾ എ പ്ലസ് കിട്ടിയതായാണ് ഫലത്തിലുണ്ടായിരുന്നത്. തുടർന്ന് ഏത് വിഷയത്തിനാണ് ​ഗ്രേസ് മാർക്ക് ലഭിച്ചതെന്ന് അറിയാനായി എല്ലാ വിഷയവും റീ വാല്യുവേഷനും ഫോട്ടോ കോപ്പിക്കും അപേക്ഷിച്ചു. ബയോളജിയുടെ ഉത്തര കടലാസ് ലഭിച്ച് മാർക്ക് പരിശോധിച്ചപ്പോഴാണ് 20+20=20 എന്ന് രേഖപ്പെടുത്തിയിരുന്നതെന്ന് വിദ്യാർത്ഥിനിയുടെ മാതാവ് പറഞ്ഞു.

ഒരു അദ്ധ്യാപികയുടെ ശ്ര​ദ്ധക്കുറവ് കൊണ്ട് മകൾ പഠിക്കാനാ​ഗ്രഹിച്ച സ്കൂൾ ലഭിച്ചില്ലെന്നും അമ്മ ആരോപിച്ചു. ഈ സാഹചര്യത്തിൽ ബാലാവകാശ കമ്മീഷന് ഇവർ പരാതി നൽകുകയായിരുന്നുവെന്ന്  അവർ കൂട്ടിച്ചേർത്തു. ​ഗ്രേസ് മാർക്കോട് കൂടിയാണ് ഫുൾ എ പ്ലസ് ലഭിക്കുന്നതെങ്കിൽ പ്ലസ് വൺ അലോട്ട്മെന്റിൽ ബോണസ് പോയിന്റ് അധികം ലഭിക്കില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top