മിഷൻ അർജുൻ നിർണ്ണായക ഘട്ടത്തിലേക്കെത്തി. കഴിഞ്ഞ ദിവസം ലോറി കണ്ടെത്തിയിരുന്നു ഈ സാഹചര്യത്തിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് തെരച്ചിൽ നടത്താനായി മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സൈന്യം ഇങ്ങെത്തി, ലോങ് ബൂം എക്സ്കവേറ്ററും എത്തിച്ചു,ഈ സൈനിക സംഘം ലോറി കണ്ടെത്തിയ ഗംഗാവലി നാദയിലേക്ക് ഇറങ്ങും. ഇതിനായി ഇനിയും കൂടുതൽ സംഘങ്ങളും എത്തും
കഴിഞ്ഞ ദിവസം ലോറി കണ്ടെത്തിയ സാഹചര്യത്തിൽ അർജുൻ ഇനിയും കാബിനുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ടോ എന്നാണ് സംശയം. ഇപ്പോൾ നാടെങ്ങും അർജുനെ കാത്തിരിക്കുകയാണ്. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും
അതിൽ ആളുണ്ടെങ്കിൽ ഇന്ന് പുറത്തെത്തിക്കും, അതിനു ശേഷം മാത്രം ലോറി ഉയർത്തി എടുക്കൂ, എന്നാൽ ഒരു വെല്ലുവിളി പോലെ ഷിരൂരിൽ കനത്ത മഴ തുടർന്നുകൊണ്ടിരിക്കുകയാണ്, ലോറി കണ്ടെത്തിയ ഗംഗാവലി പുഴ നല്ല നീരൊഴുക്കിലാണ്. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും.കരയിൽ നിന്നും 40 അടി അകലെ 15 മീറ്റർ ആഴത്തിലാണ് ലോറി കിടക്കുന്നത്. കനത്ത മഴയ്ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു.
