News

കഴക്കൂട്ടത്ത് കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു 

കഴക്കൂട്ടത്ത് കാണാതായ പെൺകുട്ടി തസ്മിത് തംസുമിയെക്കുറിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇപ്പോൾ  പെൺകുട്ടിയെ കുറിച്ചുള്ള ഒരു നിർണ്ണായക വിവരം പൊലീസിന് ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം 1 മണിക്കാണ് പെൺകുട്ടി ബാംഗ്ലൂർ- കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയത്. ബുധനാഴ്ച്ച പുലർച്ചെ നാലുമണിയോടെയാണ് പോലീസിനെ വിവരം ലഭിച്ചത്.

ഈ ട്രയിനിൽ പെൺ കുട്ടിയോടൊപ്പമുള്ള മറ്റൊരു സ്ത്രീയാണ് പോലീസിനെ  വിവരം അറിയിച്ചത്, തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു

ഈ  ഫോട്ടോ കുട്ടിയുടെ വീട്ടുകാരെ പോലീസ് കാണിച്ചു ,പെൺകുട്ടിയുടെ അച്ഛൻ തന്റെ മകൾ തന്നെയാണ് ഫോട്ടോയിൽ ഉള്ളതെന്ന് വിവരം പോലീസിനോട് പറയുകയും ചെയ്യ്തു. ഇപ്പോൾ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യപിച്ചിരിക്കുകയാണ്, ഇതിനോടകം കേരള പൊലീസ് കന്യാകുമാരി പൊലീസിന് വിവരം അറിയിപ്പിച്ചിട്ടുണ്ട്.ഈ ട്രെയിൻ കന്യാകുമാരി വരെ പോകാൻ സാധിക്കുകയുള്ളൂ, അതുകൊണ്ട് കേരള പോലീസ് കന്യാകുമാരിലേക്ക് യാത്ര തിരിച്ചു.

Most Popular

To Top