ഡൽഹിയിൽ കനത്ത മഴ കാരണം മുഖ്യാ മന്ത്രി പിണറായി വിജയന്റെ വാഹനം വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ടു. പത്തുമിനിറ്റോളം ആ ഗതാഗത കുരുക്കിൽ മന്ത്രിയുടെ വാഹനം അകപ്പെട്ടിരുന്നു. സി പി ഐ എം കേന്ദ്രകമ്മറ്റി യോഗത്തിന് പോകും വഴിയായിരുന്നു സംഭവം. സുർജിത് ഭവനിൽ സിപിഎം കേന്ദ്രം കമ്മറ്റി യോഗം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
യോഗം മൂന്ന് ദിവസം നീണ്ടുനിൽക്കും, കേരളം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടത് ചർച്ചയാകും. പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കേന്ദ്രകമ്മിറ്റിയിൽ പ്രധാന ചർച്ച നടക്കുക. ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നാണ് പി ബി നിർദേശം.
മുഖ്യമന്ത്രി പിണറായി വിജയൻ മാറുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം സീതാറാം യെച്ചൂരി തള്ളാതിരുന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഏതുതരം തിരുത്തൽ വേണമെന്നതിൽ ദില്ലിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെടുക്കുന്ന തീരുമാനം നിർണായകമാകും,
