News

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചുകൊണ്ടുള്ള എസ്എഫ് ഐ യുടെ സമരത്തെ പരിഹസിച്ചുകൊണ്ട്, മന്ത്രി ശിവൻകുട്ടി 

പ്ലസ് വൺ  സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേദിച്ചുകൊണ്ടുള്ള എസ് എഫ് ഐ യുടെ സമരത്തെ കളിയാക്കി മന്ത്രി വി ശിവൻകുട്ടി, സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്, കുറെ നാളായില്ലേ സമരം ചെയ്യ്തിട്ടു, അതുകൊണ്ടു സമരം നല്ല ഉഷാറായി വരട്ടെ എന്നാണ് മന്ത്രി പറഞ്ഞത്. കൂടാതെ അവർ എന്താണ് മനസിലാക്കിയതെന്നും, ഇനിയും തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇത്  മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ ഈ മാർച്ച് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാഞ്ഞതെന്ന്അ ഫ്സൽ പറഞ്ഞു. കൂടാതെ ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അഫ്സൽ ആവശ്യപ്പെട്ടു.

 

Most Popular

To Top