News

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ കെ കെ ലതികയെ തള്ളി ശൈലജ 

ലോക്‌സഭാ  തെരെഞ്ഞെടുപ്പ് വേളയിൽ വടകരയിലുണ്ടായ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സി പി എം നേതാവ് കെ കെ ലതികയെ തള്ളി എം ൽ എ ശൈലജ. കാഫിർ സ്ക്രീൻ ഷോട്ട് ലതിക ഷെയർ ചെയ്യ്തത് വളരെ തെറ്റാണെന്നാണ് ശൈലജ പറയുന്നു. എന്തിനാണ് ഷെയർ ചെയ്യ്തതെന്ന് ചോദിച്ചപ്പോൾ ലതിക പറഞ്ഞത് പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു എന്നാണ് ശൈലജ പറയുന്നു

കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും വടകരയിലെ ഇടതുസ്ഥാനാർഥി കൂടിയായിരുന്ന ശൈലജ ടീച്ചർ പറഞ്ഞു. യഥാർഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല. കണ്ണൂർ  ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്.

കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. കാന്തപുരത്തിന്‍റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചരണവും അന്വേഷിക്കണമെന്നും കെകെ ശൈലജ എം ൽ എ പറഞ്ഞു.

 

Most Popular

To Top