ക്രിമിനലുകളെ കേരള പോലീസിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പിണറായി വിജയൻ പറയുന്നു, കുറ്റകൃത്യങ്ങൾ കണ്ടെത്തുകയും അവ തടയുകയും ചെയ്യുന്നതിലുള്ള മികവ്, മയക്കു മരുന്ന് വ്യാപനം തടയുന്നതിനുള്ള ആർജ്ജവം എന്നിവ എല്ലാം ഇന്നത്തെ പോലീസിന്റെ മികവ് തന്നെയാണ്, എന്നാൽ ഇതിൽ മാറ്റം വരുന്നത് കേരളാപോലീസിൽ ഇപ്പോൾ ദൃശ്യമാണ്. ജനസൗഹൃദം ഉറപ്പാക്കി കേരളാപോലീസ് മുന്നേറുമ്പോളും ഇതിൽ ചിലർ വിശ്വസ്തതയുടെ കളങ്കം ഇല്ലാതാക്കുന്നത് സ്രെദ്ധയിൽ പെട്ടിട്ടുണ്ട്
ക്രിമിനല്‍ വാസനകളുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയില്‍ നിന്നും പുറത്താക്കുന്നതിന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ക്രിമിനൽ കേസുകളിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ ഉദ്യഗസ്ഥർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് ക്രിമിനൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട് അപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട് മന്ത്രി പറയുന്നു
