നവീന്‍ ബാബുവിന്റെ മരണത്തിലെ കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹത്തിനായി അന്വേഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും മന്ത്രി കെ.രാജന്‍. ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലന്നും ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു എന്ന അഭിപ്രായത്തിൽ നിന്നൊരു മാറ്റവുമില്ല. നവീൻ ബാബുവിന്റെ കേസുമായി കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന് യാതൊരു ബന്ധവുമില്ലെന്നും റവന്യൂ വകുപ്പിൻ്റെ പരിപാടികൾ മാറ്റിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് മന്ത്രി കെ രാജൻ പറഞ്ഞു.
അതേസമയം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് വീഡിയോ പ്രചരിപ്പിച്ചത് ദിവ്യയാണെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷൻ റിപ്പോർട്ടിലും പറയുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷക്കെതിരായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.നവീൻ ബാബുവിന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.
