News

വിജയം ഉറപ്പിച്ച് യു.ആര്‍.പ്രദീപ്, ചേലക്കരയിൽ ഉണ്ടായത് അഭിമാനകരമായ വിജയമെന്ന് മന്ത്രി കെ രാജൻ

വിജയം ഉറപ്പിച്ച് യു.ആര്‍.പ്രദീപ്. ചേലക്കരയിൽ ഉണ്ടായത് അഭിമാനകരമായ വിജയമെന്ന് മന്ത്രി കെ രാജൻ. ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയം ഉറപ്പാക്കിയതിന് പിന്നാലെ വിജയാഘോഷം തുടങ്ങിയിരിക്കുകയാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍.

ഭൂരിപക്ഷം ഇനിയും ഉയരുമെന്നും വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാമെന്നും മന്ത്രി രാജൻ പ്രതികരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെ പിന്നിലാക്കിക്കൊണ്ടാണ് യു.ആര്‍.പ്രദീപിൻറെ ലീഡ്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ 15206 വോട്ടുകൾക്കാണ് യു.ആര്‍.പ്രദീപ് മുന്നിലായത്.

Most Popular

To Top