സംസ്ഥാനത്ത് എ ഐ ക്യമറകൾ ഉടൻ മിഴിപൂട്ടുമെന്നു സൂചന നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, പൊലീസും എംവിഡിയും ഉള്‍പ്പെടെ നടത്തി വരുന്ന വാഹന പരിശോധനകളും അവസാനിക്കും, പരിശോധനകൾ ജനങ്ങൾക്ക് കൈമാറാൻ ആണ് പുതിയ നീക്കമെന്നും ഗതാഗത വകുപ്പ് പ്രകടിപ്പിക്കുന്നു
നിയമലംഘനങ്ങള്‍ കണ്ടെത്തി ചിത്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന് അയയ്ക്കാന്‍ സാധിക്കുന്ന തരത്തില്‍ പുതിയൊരു ആപ്പ് ഉടന്‍ പുറത്തിറക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പുതിയ പദ്ധതി ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രാഫിക്ക് നിയമലംഘനകൾ ജനങ്ങളുടെ കണ്ണിൽ കണ്ടാൽ അവർക്ക് തന്നെ അത് റിപ്പോർട്ട് ചെയ്‌യാനുള്ള സംവിധാനം വരുമെന്നും അദ്ദേഹം പറഞ്ഞു.
നിയമലംഘനങ്ങള്‍ ഫോണില്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കുന്ന ആപ്പിലൂടെ അയച്ചുനല്‍കാം. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു,നോ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ പിഴ നോട്ടീസായി ആര്‍സി ഓണറുടെ വീട്ടിലെത്തും. നിയമലംഘനങ്ങള്‍ കണ്ടാല്‍ അത് ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കുക എന്നും അദ്ദേഹം പറയുന്നു












