News

പാൽ വിതരണം പ്രതിസന്ധിയിൽ; മിൽമയിൽ തൊഴിലാളി സമരം

തിരുവനന്തപുരം: മിൽമ പ്ലാന്റുകളിലെ തൊഴിലാളി സമരത്തെ തുടർന്ന് പാൽ വിതരണം പ്രതിസന്ധിയിൽ. മിൽമ തിരുവനന്തപുരം മേഖല യൂണിയനിലാണ്  സമരം. നാലുവര്‍ഷമായി താഴെത്തട്ടിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് പരാതി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് സമരം. സമരം കടുത്തതോടെ പാൽ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പാൽ കിട്ടാത്തത് മൂലം കടകളിൽ നിന്ന് പലരും വിളിച്ചുതുടങ്ങിയെന്ന് ഡ്രൈവർമാർ പറയുന്നു. ഉടൻ തന്നെ സമരം ഒത്തുതീർപ്പായില്ലെങ്കിൽ  സംസ്ഥാനത്തെ പാൽ സംഭരണത്തെയും ക്ഷീരകർഷകരെയും ഇത് പ്രതിസന്ധിയിലാക്കും.

ഐഎൻടിയുസി, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമരക്കാരെ ഡയറി മാനേജർ ചർച്ചയ്‌ക്ക് വിളിച്ചെങ്കിലും തങ്ങൾക്കെതിരെ ചുമത്തിയ കള്ള കേസ് പിൻവലിക്കാതെ ചർച്ചയ്‌ക്കില്ലെന്ന നിലപാടിലാണ് സമര നേതാക്കൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top