News

വരുന്നു പടകൂറ്റൻ കപ്പൽ; വിഴിഞ്ഞം തുറമുഖത്തെ ആദ്യമെത്തുന്നു മെസ്‌കിന്റെ ചാറ്റേഡ് മദർ ഷിപ്പ് 

വിഴിഞ്ഞം തുറമുഖത്തെ ആദ്യമായി ഒരു പടകൂറ്റൻ കപ്പൽ എത്തുന്നു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പിനി ആയ മെസ്‌കിന്റെ ചാറ്റേഡ് മദർ ഷിപ്പാണ് ഈ തുറമുഖത്തേക്ക് ആദ്യമായി എത്തുന്ന ഭീമാകാരൻ കപ്പൽ. ഈ കപ്പലിൽ രണ്ടായിരം മേൽ കണ്ടെയിനറുകൾ  ആണ് ഉള്ളത്. ഈ ഭീമാകാരൻ കപ്പൽ വിഴിഞ്ഞത്ത് എത്താൻ  ഇനിയും ആറ് ദിവസംകൂടി മാത്രം മതിയാകും.

110 ലധികം രാജ്യങ്ങളിലേക്ക് കാർഗോ സർവീസ് നടത്തുന്ന ഡാനിഷ് കമ്പിനി ആയ മെസ്‌കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്, കപ്പലിൽ രണ്ടായിരം കണ്ടെയ്നറുകളുണ്ട്. ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവൻ ചരക്കുകളും വിഴിഞ്ഞത്ത് തന്നെ ഇറക്കും.

മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക, എയർ ട്രാഫിക് കൺട്രോൾ മാതൃകയിലാണ് വിഴിഞ്ഞത്ത് ഓട്ടോമാറ്റിക്ക്  നാവിഗേഷൻ സെന്റർ , അതുകൊണ്ട് തന്നെ സുരക്ഷിതമായ നങ്കൂരമിടലും തുറമുഖപ്രവർത്തനമെല്ലാം ഇവിടെ ഭദ്രമാണ് , വ്യഴാഴ്ച്ച കപ്പൽ വിഴിഞ്ഞത്തെത്തും വെള്ളിയാഴ്ച്ച ഗംഭീര ആഘോഷ വരവേൽപ്പ് നടത്തും.

 

Most Popular

To Top