നിയമസഭാ൦ ഗങ്ങളുടെ ഫോട്ടോസെക്ഷൻ ചിത്രീകരിക്കുന്നതിന് മാധ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി, ഇതിന്റെ ദൃശ്യങ്ങൾ പകർത്താനോ ,വീഡിയോ ചിത്രീകരിക്കാനോ പാടില്ലെന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചു, ഈ പുതിയ നിർദേശം 15 ആം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം തുടങ്ങിയ സാഹചര്യത്തിലാണ്.
2024 – 25 ലെ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കലാണ് ഈ നിയമസഭാ സമ്മേളനത്തിൻ്റെ മുഖ്യ അജണ്ട. ബാർ കോഴ വിവാദമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധവും. എൽ.ഡി.എഫിന് തെരഞ്ഞെടുപ്പ് പരാജയത്തെ മുൻനിർത്തിയാവും പ്രതിപക്ഷത്തിന്റെ ഈ പ്രതിരോധം. മഴക്കാല ശുചീകരണം പാളിയതും, ക്ഷേമ പെൻഷൻ കുടിശികയും, എക്സാലോജിക്കും ഇനിയും വരുന്ന സഭാ ദിനങ്ങളിൽ ചർച്ചയാകും. ജൂലൈ 25 വരെയാണ് നിയമസഭാ സമ്മേളനം ഉണ്ടാകുക
