Politics

കേരളത്തിലെ ഭാവി തലമുറ ഇവിടെ നില്കുന്നവരല്ലെന്ന് മാത്യു കുഴൽനാടൻ, കാര്യങ്ങൾ അങ്ങനെയല്ലെന്ന് മന്ത്രി ആർ ബിന്ദു 

കേരളത്തിലെ ഭാവി തലമുറ ഇവിടെ നിൽക്കാൻ താല്പര്യം കാണിക്കുന്നവരല്ല എന്നും അവർക്ക് ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നുമാണ് മാത്യു കുഴൽ നാടൻ പറയുന്നത്. കേരളത്തിലെ വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റം സംബന്ധിച്ചു അടിയന്തര പ്രമേയത്തിന് നിയമസഭയിൽ നോട്ടീസ് നൽകി സംസാരിക്കുകയായിരുന്നു മാത്യു കുഴൽ നാടൻ. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് ഉന്നത വിദ്യാഭ്യാസ  മന്ത്രി ആർ ബിന്ദു പറയുന്നു.

എം ൽ എ കേരളം ഒരു മഹാമോശമെന്നു പറയാൻ ഒരിക്കലും പാടില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു,  വിദേശത്തേക്ക് എത്തിപ്പെടുന്ന എല്ലാവര്‍ക്കും മികച്ച ജോലി കിട്ടുന്നില്ലെന്നും ഈ യാഥാര്‍ഥ്യം വിദ്യാര്‍ഥികളെ പറഞ്ഞ് മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

നമ്മളുടെ പൂർവികർ ഓർമ്മപെടുത്തിയതുപോലെ കേരളം എന്ന് കേട്ടാൽ തിളക്കണം ചോര നമ്മൾക്ക് ഞരമ്പുകളിൽ എന്നും മന്ത്രി ബിന്ദു ഓർമ്മപ്പെടുത്തി. പത്താംക്ലാസ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് നേരെചൊവ്വെ എഴുത്തുംവായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് യാഥാര്‍ഥ്യമാണെന്ന് മാത്യു കുഴല്‍നാടന്‍  പ്രസംഗത്തിനിടെ പറഞ്ഞു. ഇവിടെനിന്ന് എങ്ങനെയെങ്കിലും കടന്നുപോയാല്‍ രക്ഷപ്പെടുമെന്ന് ചിന്തിക്കുന്നവരാണ് 18 വയസ്സുമുതലുള്ള ഇപ്പോഴത്തെ തലമുറ. ഇത് ഭയനാകരമായ അവസ്ഥയാണ് എന്നും മാത്യു പറയുന്നു

 

 

Most Popular

To Top