News

പിറന്നാൾ ദിനത്തിൽ വയനാടിനായി 15 കോടി നൽകി മാതാ അമൃതാനന്ദമയി

പിറന്നാൾ ദിനത്തിൽ വയനാടിനായി 15 കോടി നൽകി മാതാ അമൃതാനന്ദമയി. മാതാ അമൃതാനന്ദമയീദേവിയുടെ എഴുപത്തി ഒന്നാമത് ജന്മദിനത്തിൽ വയനാട് പുനരധിവാസ സഹായമായി 15 കോടി നൽകി അമൃതാനന്ദമയി മഠം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് അമൃതവർഷം 71 ആചരിക്കുന്നത്.

അമൃത സർവകലാശാലയുടെ സഹായത്തോടെ വയനാടിൻ്റെ പരിസ്ഥിതി ലോല മേഖലകളിൽ ജനങ്ങൾക്ക് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ശാസ്ത്രീയ സംവിധാനം സ്ഥാപിക്കും. കേരള സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് സംവിധാനം സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിക്കുമെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

കാളീക്ഷേത്രത്തിന് സമീപത്തടക്കം ഭക്തർക്ക് ചടങ്ങുകൾ വീക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 101 വധൂവരന്മാരുടെ വിവാഹം അമ്മയുടെ അനുഗ്രഹത്തോടെ നടക്കും.

Most Popular

To Top