ശബരിമല സന്നിധാനത്ത് അനധികൃതമായി മദ്യവിൽപന നടത്തിയയാള്‍ പിടിയില്‍. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ശാസ്താ ഹോട്ടലിലെ ജീവനക്കാരനായ ബിജു (51) ആണ് അറസ്റ്റിലായത്. പൂർണമായും മദ്യനിരോധിത മേഖലയായ ഇവിടേക്ക് കർശന പരിശോധനകളോടെയാണ് ഭക്തരെ കടത്തിവിടുന്നത്. എന്നാൽ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നീക്കം.
