News

ഉമ്മൻ ചാണ്ടി കൈപിടിച്ച യുവ നേതാക്കളെ  പിന്നെ കണ്ടില്ലെന്ന് മറിയാമ്മ ഉമ്മൻ, ഇന്ന് ഉമ്മൻ ചാണ്ടി ഓർമ്മദിനം  

ഇന്ന് ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനം, അദ്ദേഹം കൈ പിടിച്ചു കയറ്റിയ യുവ നേതാക്കളെ പിന്നീട് കണ്ടിട്ടില്ലെന്ന് മറിയാമ്മ ഉമ്മൻ, എന്നാൽ  പി സി വിഷ്ണു നാഥ് ഒഴികേയുള്ള യുവ നേതാക്കളെ പിന്നീട് കണ്ടിട്ടില്ല. ഒരു പക്ഷെ ചിലപ്പോൾ അവർ കല്ലറയിൽ പോയിട്ടുണ്ടാകും എന്നും , എന്നാൽ  ചില പ്രായമായ നേതാക്കൾ വന്നിട്ടുണ്ട്  മറിയാമ്മ ഉമ്മൻ പറയുന്നു.

മകൻ എം എൽ എ ആയതിന് ശേഷം ചെറുപ്പക്കാരാണ് കൂടുതലും വന്നിട്ടുള്ളത്. എന്നാൽ അദ്ദേഹത്തെ കാണാൻ പല വിഭാഗത്തിലുള്ള ആളുകളും  എത്തിയിരുന്നു എന്നും മറിയാമ്മ ഉമ്മൻ പ്രതികരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മ ദിനമായ ഇന്ന് ഇന്ന് രാവിലെ എട്ട് മണിക്ക് വാര്‍ഡു കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും

രാവിലെ 9.30ന് ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ 21-ാം നൂറ്റാണ്ടിലെ പുതിയ കേരളം, സാധ്യതകളും, വെല്ലുവിളികളും  എന്ന വിഷയത്തിൽ സെമിനാർ  സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ്  രമേഷ് ചെന്നിത്തല ഉത്ഘാടനം ചെയ്യും. ഈ ചടങ്ങിൽ പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ തോമസ് ഐസക്, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, സി.പി.ജോണ്‍, പി.കെ.രാജശേഖരന്‍, ഡോ.മേരി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

Most Popular

To Top