2026 യോടെ മുഴുവൻ മാവോയിസ്റ്റുകളെയും ഇന്ത്യയിൽ നിന്ന് തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രസർക്കാരിന്റെ പുനരധിവാസ പദ്ധതികളിലൂടെ നക്‌സൽ ഭീകരവാദ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ച വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.
മാവോയിസ്റ്റുകളെ നേരിടാൻ ഛത്തീസ്‌ഗഡ് പൊലീസ് സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ വർഷം 287 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ആയിരത്തിലധികം പേരെ പിടികൂടി. 837 പേർ സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങി. ഛത്തീസ്‌ഗഡിലെ റായ്പുരിൽ രാഷ്ട്രപതിയുടെ പൊലീസ് കളർ അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
വോയിസത്തിൽനിന്നു ഛത്തീസ്‌ഗഡ് മോചിതമായാൽ മുഴുവൻ രാജ്യത്തിനും അതു ഗുണം ചെയ്യും. മവോയിസ്റ്റുകളോട് ആയുധം വച്ചുകീഴടങ്ങി പൊതുധാരയിലേക്ക് വരാനും അദ്ദേഹം ആഹ്വാനം ചെയ്തു.
