മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് രാജ്യം ഇന്ന് വിട നല്‍കും. നിഗം ബോധ്ഘട്ടില്‍ രാവിലെ 11.45നായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടക്കുക. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ഡോ. മൻമോഹൻസിംഗിന്റെ ഭൗതികശരീരം ഇന്ന് എട്ടുമണിയോടെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും. 8.30 മുതല്‍ 9.30 വരെയാണ് എഐസിസി യില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്.ശേഷം വിലാപയാത്രയായിട്ടായാണ് ഭൗതികശരീരം സംസ്‌കാര സ്ഥലമായ നിഗം ബോധ് ഘട്ടിലേക്ക് കൊണ്ടുപോകുക.11.45ന് നിഗംബോധ് ഘട്ടില്‍ പൂര്‍ണ സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
വ്യാഴാഴ്ച രാത്രി 9:51 ഓടെയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ വീട്ടിലെത്തി മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.
