Film news

കണ്മണി അൻപോട് എന്ന ഗാനത്തിന്റെ അവകാശം ഇളയരാജയ്ക്ക് മാത്രമാണോ?

കഴിഞ്ഞ ദിവസമാണ് ഇളയരാജ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചത്. ഗുണ എന്ന ചിത്രത്തിലെ താൻ എഴുതി ചിട്ടപ്പെടുത്തിയ കണ്മണി അൻപോട് എന്ന ഗാനം മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ വാനിജാവശ്യത്തിനായി ഉപയോഗിച്ച് എന്നും ഇത് തന്റെ അറിവോടെയോ സമ്മതത്തോടെയോ ചെയ്തത് അല്ലെന്നും ഒന്നെങ്കിൽ തനിക്ക് നഷ്ടപരിഹാരം തരണം എന്നും അല്ലെങ്കിൽ ചിത്രത്തിൽ നിന്നും ആ ഗാനം നീക്കണമെന്നുമാണ് ഇളയരാജ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്.

സത്യത്തിൽ ഈ ഗാനത്തിന്റെ പേരിൽ വർഷങ്ങൾ കൊണ്ട് ഇളയരാജ നിയമപരമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ഒരു മ്യൂസിക് കമ്പനിയുമായിട്ടായിരുന്നു ആദ്യം ഇളയരാജയുടെ കേസ്. ഗാനത്തിന്റെ പകർപ്പവകാശം തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടാണ് ഇളയരാജ കോടതിയെ സമീപിച്ചത്. എന്നാൽ ഇളയരാജയുടെ ഈ വാദം കോടതി തള്ളുകയായിരുന്നു. ഗാനം ചിട്ടപ്പെടുത്തിയത് പോലെ തന്നെ അവകാശം ആ ഗാനം കമ്പോസ് ചെയ്ത ആൾക്കും പാടിയ ആൾക്കും ഉണ്ടെന്നും നാളെ അവരും അവകാശ വാദവുമായി വന്നാൽ കൊടുക്കാതിരിക്കാൻ കഴിയില്ല എന്നുമാണ് കോടതി അന്ന് പറഞ്ഞത്.

എന്നാൽ എല്ലാത്തിനും അതീതമായി അവകാശം തനിക്ക് വേണമെന്ന ഇളയരാജയുടെ ആവശ്യം കോടതി തള്ളി കളയുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇളയരാജ മഞ്ഞുമ്മൽ ബോയ്സിന് എതിരെയും പകർപ്പവകാശം പ്രശ്നം പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top