മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിന് മതവുമായി ബന്ധമില്ലന്നും സംഘർഷത്തിന് കാരണം ലഹരിക്കെതിരെ എടുത്ത കടുത്ത നടപടിയുമാണെന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്.
മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരിയുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും മതപരമായ സംഘർഷം എന്നത് അഭ്യൂഹം മാത്രമാണെന്നും ബിരേൻ സിംങ് വ്യക്തമാക്കി. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘർഷത്തിൽ 40000 ഓളം പേർക്ക് വീട് നഷ്ടപ്പെട്ടു. സംഘർഷബാധിതരെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ വിവിധ വിഭാഗക്കാരുമായി ചർച്ച നടത്തും. വീട് നഷ്ടമായവർക്ക് പകരം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
