തനിക്കും കുടുംബത്തിനും നേരെ സമൂഹമാധ്യമത്തിൽ നടക്കുന്നത് വിദ്വേഷ പ്രചാരണം, താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്, അപവാദ പ്രചാരണങ്ങൾക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി ലോറി ഉടമ മനാഫ്.
തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന മതസ്പർധ വളർത്തുന്ന തരത്തിലുള്ള പ്രചാരണത്തിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും, കൺമുന്നിൽ കുടുംബം തകരുന്നത് കാണേണ്ടി വരികയാണെന്നും മനാഫിന്റെ പരാതിയിൽ പറയുന്നു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ നിന്നും മനാഫിനെ ഒഴിവാക്കും. ഒക്ടോബർ രണ്ടിന് പരാതി നൽകിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയിൽ ആരോപിക്കുന്നു.
