ഗുണ്ടാ നേതാവ് ഓം പ്രകാശിനെ കാണാന്‍ സിനിമാ താരങ്ങളെ ആഡംബര ഹോട്ടലില്‍ എത്തിച്ചയാൾ പിടിയിൽ. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഹോട്ടല്‍ മുറിയിലെത്തിയ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരെ ഇന്ന് പോലീസ് ചോദ്യം ചെയ്‌തേക്കും. എന്നാൽ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ പ്രയാഗ സന്ദര്‍ശിച്ചിട്ടില്ലന്ന് അമ്മ ജിജി മാര്‍ട്ടി പ്രതികരിച്ചു.
അറസ്റ്റിലായ ബിനു മുമ്പും ലഹരി കേസില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. താരങ്ങളേയടക്കം മറ്റ് പലരേയും ബിനു ജോസഫിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ മുറിയിലെത്തിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഹോട്ടലില്‍ നിന്ന് പരമാവധി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
